Trending_news

ഒരു നിമിഷം കൊണ്ട് സോഷ്യൽ മീഡിയ വിധിയെഴുതിയപ്പോൾ പൊലിഞ്ഞത് ഒരു ചെറുപ്പക്കാരന്റെ ജീവനാണ്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തുകയാണ്.

ബസ്സിൽ വെച്ച് മോശമായി പെരുമാറി എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് ദീപക് ജീവനൊടുക്കിയത്. എന്നാൽ, "എന്റെ മകൻ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും, അവന് അത് സഹിക്കാനായില്ലെന്നും" വിങ്ങിപ്പൊട്ടിക്കൊണ്ട് അച്ഛൻ ചോയി പറയുന്നു. സത്യം എന്താണെന്ന് അറിയും മുൻപേ നമ്മൾ നടത്തുന്ന 'വിചാരണകൾ' എത്ര വലിയ ദുരന്തമാണ് ഉണ്ടാക്കുന്നത്?

"എന്‍റെ കുട്ടിക്ക് സംഭവിച്ചത് പോലെ മറ്റൊരാൾക്ക് സംഭവിക്കരുത്" - ആ അച്ഛന്റെ ഈ വാക്കുകൾ നമ്മൾ കേൾക്കാതെ പോകരുത്. ദീപക്കിന് നീതി കിട്ടാൻ ഏതറ്റം വരെയും പോകുമെന്ന് കുടുംബം ഉറപ്പിച്ചു പറയുന്നു.

സോഷ്യൽ മീഡിയ ഒരു ആയുധമാക്കുമ്പോൾ, അത് നിരപരാധികളുടെ നെഞ്ചിലേക്കാണോ തറയ്ക്കുന്നതെന്ന് നമ്മൾ ഓരോരുത്തരും ചിന്തിക്കണം.

Spark Kerala covers a wide range of topics including breaking news, trending stories, Kerala updates, technology, entertainment, social issues, and general information.

You Might Also Like