Celebrity_updates

ജിസാൻ:
ഒഐസിസി യൂത്ത് വിംഗ് ജിസാൻ സംഘടിപ്പിക്കുന്ന ജിസാൻ പ്രീമിയർ ലീഗ് (JPL) സീസൺ 3-ന്റെ ജേഴ്സി, ട്രോഫി, മത്സര ഫിക്സ്ചർ എന്നിവ മദായ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഔദ്യോഗികമായി പ്രകാശനം ചെയ്തു.

ഫെബ്രുവരി 12 രാത്രി 8 മണിക്ക് മദായ ഗ്രൗണ്ടിൽ ആരംഭിക്കുന്ന ടൂർണമെന്റിൽ രണ്ട് പൂളുകളിലായി 8 ടീമുകൾ മാറ്റുരയ്ക്കും. ലീഗ് ഘട്ടത്തിൽ 12 മത്സരങ്ങൾ, തുടർന്ന് 2 സെമി ഫൈനലുകളും ഒരു ഫൈനലും ഉൾപ്പെടെ ആകെ 15 മത്സരങ്ങൾ നടത്തപ്പെടും. ഫെബ്രുവരി 13 രാവിലെ 8 മണിക്ക് ഫൈനൽ മത്സരം നടക്കുകയും അതോടൊപ്പം ടൂർണമെന്റ് സമാപിക്കുമെന്നും സംഘാടകർ അറിയിച്ചു.

വിജയികൾക്ക് ക്യാഷ് അവാർഡുകൾ, ട്രോഫികൾ, വ്യക്തിഗത മികവിന് പ്രത്യേക പുരസ്കാരങ്ങൾ എന്നിവ നൽകും. ഉദ്ഘാടന മത്സരം ബെസ്റ്റ് ജിസാൻ സൗദി ക്രിക്കറ്റ് ക്ലബ് ഏറ്റുമുട്ടുന്നതായിരിക്കും.

പ്രകാശന ചടങ്ങിൽ ജിസാൻ യൂത്ത് വിംഗ് പ്രസിഡന്റ് ഉസ്മാൻ കൊറ്റുമ്പ സ്വാഗതം പറഞ്ഞു. ഒഐസിസി സെൻട്രൽ കമ്മിറ്റി സ്റ്റാൻഡിങ് പ്രസിഡന്റ് ജെയ്സൺ ജോസഫ് അധ്യക്ഷത വഹിച്ചു. പോലീസ് മേധാവി ഹുസൈൻ പരിപാടി ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറി റിയാസ് കെ പി, മീഡിയ കോർഡിനേറ്റർ ജോബിൻ, ജെഫ്രിൻ എന്നിവർ നേതൃത്വം നൽകി.

OICC Jizan Central കമ്മറ്റി സംഘടിപ്പിക്കുന്ന ഈ വമ്പൻ ക്രിക്കറ്റ് ടൂർണമെന്റ് കാണുവാൻ ജിസാനിലെ എല്ലാ കായിക പ്രേമികളെയും മദായ ഗ്രൗണ്ടിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Spark Kerala covers a wide range of topics including breaking news, trending stories, Kerala updates, technology, entertainment, social issues, and general information.

You Might Also Like