തിരുവനന്തപുരം: കോവളത്ത് പ്രവാസിയുടെ വീട്ടിൽനിന്ന് 37 പവൻ സ്വർണം മോഷ്ടിച്ച കേസിൽ അറസ്‌റ്റിലാണ് നേതാവിനെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്. പൂവ്വാർ സ്വദേശിയായ നൗഷാദ് എന്നയാളെയാണ് പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്. പാർട്ടിയുടെ മണ്ഡലം വൈസ് പ്രസിഡന്റാണ് നൗഷാദ് എന്ന വാർത്തകളെ പുവ്വാർ മണ്ഡലം പ്രസിഡന്റ് മജു സാം എസ് എ നിഷേധിച്ചു. പതിനഞ്ച് വർഷം മുൻപ് നൗഷാദ് യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റായി സംഘടനാ തിരഞ്ഞെടുപ്പിലൂടെ വന്നിരുന്നുവെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
കോൺഗ്രസ്സിന്റെ മണ്ഡലം ഭാരവാഹിയായി നൗഷാദിനെ നാളിതു വരെ നിയമിച്ചിട്ടില്ലെന്ന് മജു സാം പറഞ്ഞു. നൗഷാദിന്റെ പേരിൽ ഇതിന് മുൻപും പല പരാതികൾ വന്നപ്പോൾ തന്നെ പാർട്ടി മാറ്റി നിർത്തിയിരുന്നു. നൗഷാദ് മോഷണ കേസുകളിൽ പ്രതിയായ സാഹചര്യത്തിൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെന്റ് ചെയ്തതായി കാഞ്ഞിരംകുളം ബ്ലോക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കരുംകുളം ജയകുമാർ അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി.
തെക്കേ തെരുവ് താഴത്തെവീട്ടിൽ നൗഷാദിനെയാണ് (42) പൂവാർ പൊലീസ് കവർച്ചക്കേസിൽ പിടികൂടിയത്. കവർച്ച സംഘത്തിലെ മുഖ്യ ആസൂത്രികനാണ് ഇയാളെന്ന് പോലീസ് പറയുന്നു. ഇയാൾ കേസിൽ രണ്ടാം പ്രതിയാണ്. ജനുവരി 28നായിരുന്നു പ്രവാസിയായ ഷാജഹാന്റെ വീട്ടിൽ മോഷണം നടന്നത്.
നൗഷാദിനൊപ്പം കവർച്ചയിൽ പങ്കെടുത്തെന്ന് കരുതുന്ന അയാളുടെ സുഹൃത്തായ ഒന്നാം പ്രതിക്കായി അന്വേഷണം തുടരുകയാണ്. നൗഷാദ് നേരത്തേ തന്നെ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. ഈ കേസുകൾ ഇരിക്കെത്തന്നെയാണ് നൗഷാദ് അംഗത്വത്തിൽ തുടർന്നത് എന്നാണ് പൂവ്വാർ മണ്ഡലം കമ്മറ്റിയുടെ വാർത്താക്കുറിപ്പ് വ്യക്തമാക്കുന്നത്. നൗഷാദിന്റെ സുഹൃത്തായ ഷാജഹാനെ പോലീസ് തിരയുകയാണ്. ഇയാളും പ്രവാസിയാണ്. മോഷണം നടത്തുന്നതിനായി നൗഷാദ് ഒന്നാം പ്രതിയെ വിളിച്ച് വരുത്തി ആസൂത്രണം ചെയ്യുകയായിരുന്നു എന്നാണ് കേസ്.
3 min read
3 min read
3 min read
1 min read
3 min read
2 min read